ബിഡിജെഎസ് പൊട്ടിത്തെറിയിലേക്ക്, എല്‍ഡിഎഫിന്റെ നേട്ടത്തിനായി പാര്‍ട്ടിയെ ഉപയോഗിക്കാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരേ പാര്‍ട്ടിയിലെ മറുവിഭാഗം, പാര്‍ട്ടി പിളര്‍ത്താന്‍ നീക്കം

എല്‍ഡിഎഫിന്റെ വനിതാമതിലില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബിഡിജെഎസില്‍ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നു. എല്‍ഡിഎഫിനൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടി പിളര്‍ത്തി ബിജെപിക്കൊപ്പം നില്ക്കാനാണ് ഒരുകൂട്ടര്‍ ശ്രമിക്കുന്നത്. അയ്യപ്പജ്യോതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കാത്തതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. അതേസമയം തുഷാറിന് പാര്‍ട്ടിയില്‍ ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമേയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.

ജനറല്‍ സെക്രട്ടറി ടി.വി ബാബു, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉള്‍പ്പടെയുള്ളവര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കാളികളായിരുന്നു. ഇവര്‍ എല്‍ഡിഎഫുമായി ബന്ധമുണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരവെ എല്‍.ഡി.എഫ് നടത്തുന്ന രാഷ്ട്രീയ നീക്കമാണ് വനിതാ മതിലെന്നും അതിന് പിന്തുണ നല്കുന്നത് രാഷ്ട്രീയ ആത്മഹത്യയാണെന്നും നേതാക്കള്‍ പറയുന്നു.

പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടും ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പ ജ്യോതിയില്‍ ബി.ഡി.ജെ. എസ്അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കാളിആയിരുന്നില്ല. ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനു രാഷ്ട്രീയമില്ലെന്നും പിന്തുണക്കുന്നുവെന്നുമാണ് തുഷാര്‍ നിലപാട് പ്രഖ്യാപിച്ചത്. വനിതാ മതില്‍ പരിപാടിയുടെ ചെയര്‍മാന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍ പക്ഷെ ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്തു.

വനിതാ മതിലിനെ പിന്തുണച്ച തുഷാര്‍ വെള്ളാപ്പള്ളി സാഹചര്യം ഒത്തുവന്നാല്‍ അതിനൊപ്പം ചേരുമെന്നും വ്യക്തമാക്കിയിരുന്നു. ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാഞ്ഞത് എന്‍.ഡി.എയുടെ പരിപാടി അല്ലാതിരുന്നതിനാലാണെന്നാണ് തുഷാര്‍ പറഞ്ഞത്. എന്നാല്‍ നവോത്ഥാന മതിലിന്റെ മുഖ്യ സംഘാടകനായ വെള്ളാപ്പള്ളി നടേശന്‍ ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത് നിലപാട് ആവര്‍ത്തിച്ചു. എന്തായാലും രൂപംകൊണ്ട് കുറച്ചു വര്‍ഷം മാത്രമായ പാര്‍ട്ടി ആദ്യ പിളര്‍പ്പിലേക്കാണ് നീങ്ങുന്നത്.

Related posts