പള്ളുരുത്തി: റോഡരികിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടകവസ്തു കണ്ടെത്തി. ഇടക്കൊച്ചി ബസ് സ്റ്റാന്റിനു സമീപം പ്രധാന റോഡിന് സമീപത്താണ് ഒരു ചാക്ക് നിറയെ ഉഗ്ര ശബ്ദത്തോടെ പൊട്ടുന്ന രീതിയിലുള്ള ഗുണ്ട് ഇന്ന് രാവിലെയോടെ നാട്ടുകാർ കണ്ടെത്തിയത്. കാൽനട, വാഹന യാത്രികർ ഉൾപ്പെടെ നൂറ് കണക്കിനുപേർ യാത്ര ചെയ്യുന്ന റോഡിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി.
ഏതാനും ദിവസങ്ങളായി ചാക്ക് റോഡരികിൽ ഇരിക്കുന്നതായി കാണുന്നുണ്ടെങ്കിലും ആരെങ്കിലും മാലിന്യം നിക്ഷേപിച്ചതായിക്കുമെന്ന് കരുതി നാട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. സംഭവമറിഞ്ഞ് പള്ളുരുത്തി പോലീസ് സ്ഥലത്തെത്തി സ്ഫോടകവസ്തു സ്റ്റേഷനിൽ എത്തിച്ച് നിർവീര്യമാക്കി.