പയ്യന്നൂര്‍: ആര്‍എസ്എസ് നേതാവിന്റെ വീടിന് മുന്നിലെ റോഡില്‍ ബോംബ് സ്ഫോടനം.ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ബിജു ആലക്കാടിന്റെ വീടിന് മുന്നിലെ റോഡിലാണ് സ്ഫോടനമുണ്ടായത്. ഇന്നുപുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.
സ്റ്റീല്‍ ബോംബുപയോഗിച്ചുള്ള തുടര്‍ച്ചയായ രണ്ട് സ്ഫോടനങ്ങളാണുണ്ടായത്.ശക്തമായ സ്ഫോടനം നടന്നതിന്റെ തെളിവുകള്‍ റോഡിലുണ്ട്.ബിജുവിന്റെ വീടിന് തൊട്ടുമുന്നിലെ റോഡിലാണ് സ്ഫോടനമുണ്ടായത്.റോഡരികിലെ തെങ്ങിന് സ്ഫോടനത്തില്‍ കേടുപറ്റി.ഈ തെങ്ങില്‍ കെട്ടിയിട്ടിരുന്ന പശു നിലത്ത് കിടക്കുകയായിരുന്നതിനാലാണ് രക്ഷപ്പെട്ടത്.
സംഭവസമയത്ത് ബിജുവും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.രണ്ടുബൈക്കുകളിലായി എത്തിയ നാലംഗസംഘമാണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് ബിജു പറഞ്ഞു.വിവരമറിഞ്ഞ് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി.വിശദമായ പരിശോധനയ്ക്കായി കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് എത്തുന്നുണ്ട്.
മുന്‍പ് പലതവണ ബിജുവിന്റെ വീടിന് നേരെ ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു.അതിലൊരു സ്ഫോടനം നടത്തിയവരെ നേരിട്ടു കണ്ടതിനാല്‍ ആ വിവരം പോലീസിനോട് പറഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ബിജു പറഞ്ഞു.