ദോഹ: യുവന്റസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി എസി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പുയര്‍ത്തി. നിശ്ചിത സമയത്തും അധിക സമയത്തും കളി 1–1 സമനിലയില്‍ പിരിഞ്ഞതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വിജയികളെ നിശ്ചയിച്ചത്. യുവന്റസാണ് കളിയില്‍ ആദ്യം ഗോള്‍ നേടിയത്. 18 –ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലീനിയാണ് യുവന്റസിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ജിയകോമോ ബൊണവെന്തുറയുടെ ഗോളില്‍ മിലാന് ഒപ്പമെത്തി.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യുവന്റസിന്റെ മരിയോ മാണ്ഡുസുകിക്, പൗളോ ദിബാല എന്നിവരുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല. മിലാന്റെ ജിയാന്ലൂക്കയുടെ ലപാദുലയുടെ കിക്ക് മാത്രമാണ് ലക്ഷ്യം കാണാതിരുന്നത്.