ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സ്പോ​ർ​ട്സ് ഹബ്  രൂപീകരിക്കുമെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

തൃ​ശൂ​ർ: കാ​യി​ക​മേ​ഖ​ല​യു​ടെ സ​മ​ഗ്രവ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള ഏ​കോ​പി​പ്പി​ച്ച് സ്പോ​ർ​ട്സ് ഹ​ബ് രൂ​പീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്രാ​മാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കാ​യി​ക വ​ള​ർ​ച്ച​യും മി​ക​ച്ച മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക വേ​ദി​ക​ളു​മാ​ണ് സ്പോ​ർ​ട്സ് ഹ​ബ്ബി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും മ​ന്ത്രി പ​റ​ഞ്ഞു.കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യും എ​രു​മ​പ്പെ​ട്ടി, കൈ​പ്പ​റ​ന്പ്, ക​ണ്ടാ​ണ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ്പോ​ർ​ട്സ് ഹബ്.

നി​ല​വി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്‍റെ രൂ​പ​ക​ല്പന​യി​ൽ മാ​റ്റം വ​രു​ത്താ​തെ ആ​ധു​നി​ക സാ​ങ്കേ​തി​കരീ​തി​യി​ലൂ​ടെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ​ദ്ധ​തി​യിലൂടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു 1.94 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് ബാ​ബു, കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന ര​മ​ണ​ൻ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബോ​ർ​ഡ് അം​ഗം എം.​ആ​ർ. ര​ഞ്ജി​ത്ത്, സം​സ്ഥാ​ന സ്പോ​ർ​ട് കൗ​ണ്‍​സി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബോ​ർ​ഡ് മെ​ന്പ​ർ ടി.​ഐ. മ​നോ​ജ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് കാ​ട്ടൂ​ക്കാര​ൻ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം എ.​എ​സ്. കു​ട്ടി, കൈ​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജെ. ആന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts