അയോധ്യ: ഐപിഎൽ 2024 പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ലക്നോ സൂപ്പർ ജെയിന്റ്സ് (എൽഎസ്ജി) ടീം അയോധ്യ രാമക്ഷേത്രം സന്ദർശിച്ചു. കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്സ്, കേശവ് മഹാരാജ്, രവി ബിഷ്ണോയ് തുടങ്ങിയ താരങ്ങളാണ് ക്ഷേത്ര ദർശനം നടത്തിയത്.
ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ലക്നോ സൂപ്പര്‍ ജയന്റ്സ് താരമായ കേശവ് മഹാരാജ് അയോധ്യയിൽ എത്തിയത്. “ജയ് ശ്രീറാം , എല്ലാവര്ക്കും അനുഗ്രഹമുണ്ടാകട്ടെ”എന്ന കുറിപ്പോടെ അയോധ്യയിൽ ദർശനം നടത്തുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ഐപിഎൽ പതിനേഴാം സീസൺ ഇന്ന് രാത്രി തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. ചെന്നൈയിലെ ചെപ്പോക്കിലാണ് കളി തുടങ്ങുക.
Thank you, Ayodhya 🥹🙏 pic.twitter.com/hpkoTDNHNK
— Lucknow Super Giants (@LucknowIPL) March 21, 2024