ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത്. സ്റ്റോക് സിറ്റിയെ 41നു കീഴടക്കിയാണ് ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ഈ വര്‍ഷം രണ്ടാം സ്ഥാനത്തോടെ അവസാനിപ്പിച്ച് പുതുവര്‍ഷം ആരംഭിക്കാനാണ് ചെമ്പടയുടെ ശ്രമം. മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍ എന്നിവയാണ് ലിവര്‍പൂളിനു തൊട്ടുപിന്നിലുള്ളത്. ലിവര്‍പൂളിന് 40ഉം മാഞ്ചസ്റ്റര്‍ സിറ്റിക്ക് 39ഉം ആഴ്സണലിന് 37ഉം പോയിന്റ് വീതമാണുള്ളത്. ലീഗിന്റെ തലപ്പത്തുള്ള ചെല്‍സി 46 പോയിന്റുമായി ഇവരേക്കാള്ഏറെ മുന്നിലാണ്.
ഡിസംബര്‍ 31ന് ലിവര്പൂള്മാഞ്ചസ്റ്റര് സിറ്റി പോരാട്ടം ഇതോടെ ആവേശത്തിരയിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പായി. ഇന്ത്യന്‍ സമയം രാത്രി 11ന് ലിവര്‍പൂളിന്റെ തട്ടകത്തിലാണ് മത്സരം. അന്നേദിവസം ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലീസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകളും ഇറങ്ങുന്നുണ്ട്. ജനുവരി ഒന്നിനാണ് ആഴ്സണലിന്റെ കളി. ക്രിസ്റ്റല്‍ പാലസാണ് അവരുടെ എതിരാളി.