തിരുവനന്തപുരം: സർക്കാർ ജോലിയ്ക്ക് കായികതാരങ്ങൾക്ക് ഒരുശതമാനം സംവരണം ഏർപ്പെടുത്തുമെന്നു മന്ത്രി ഇ.പി. ജയരാജൻ. ഇതിന്റെ വിശദാംശം തയാറാക്കി വരികയാണെന്നും മന്ത്രി അറിയിച്ചു.
ജില്ലാ സ്പോർട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11നും നടക്കും. സംസ്ഥാന സർക്കാർ കായിക നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സ്പോർട്സ് കൗണ്‍സിലിലേക്കും ജില്ലാ സ്പോർട്സ് കൗണ്‍സിലുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. നിലവിലെ നാമനിർദ്ദേശനടപടി ഇതോടെ ഇല്ലാതാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.