തിരുവനന്തപുരം: ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിന് വിനോദനികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്.
സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദേശിച്ചത്. അല്ലാതെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
അസോസിയേഷന്റേത് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. അതുകൊണ്ട് സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദേശിച്ചത്. പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.