പാരിസ്: ഇന്ന് മുതൽ വിശ്വ കായിക താരങ്ങൾ പാരിസിൽ പറന്നുയരും. പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 ന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. പി. വി. സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാകാവാഹകരാകുന്നത്. 70 പുരുഷ അത്ലീറ്റുകളും 47 വനിതകളും ഉൾപ്പെടുന്ന 117 അംഗ സംഘമാണു ഇന്ത്യയ്ക്കായി പാരിസിൽ മത്സരിക്കാനിറങ്ങുന്നത്.
ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങ്. സെന്‍ നദിയിൽ ബോട്ടിലൂടെയാണ് ഇത്തവണ കായിത താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തുന്നത്. ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും.
അതേസമയം, ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇതുവരെ സംഘാടകർ പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോഴും സസ്പെൻസ് ആയി നിലനിർത്തിയിരിക്കുകയാണ്.