സ്പോ​ർ​ട്സ് സ്കൂ​ൾ പ്ര​വേ​ശ​നം: സെ​ല​ക്‌​ഷ​ൻ ട്ര​യ​ലു​ക​ൾ നാ​ളെ തു​ട​ങ്ങും


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള കാ​യി​ക വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2024-25 അ​ധ്യ​യ​ന വ​ർ​ഷം വി​വി​ധ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ടാ​ല​ന്‍റ് ഹ​ണ്ട് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് നാ​ളെ മു​ത​ൽ 19 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ജി​വി രാ​ജ സ്കൂ​ൾ, ക​ണ്ണൂ​ർ സ്പോ​ർ​ട്സ് സ്കൂ​ൾ, കു​ന്നം​കു​ളം സ്പോ​ർ​ട്സ് ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​റ്, ഏ​ഴ്, എ​ട്ട്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നീ ക്ലാ​സു​ക​ളി​ലേ​ക്കു നേ​രി​ട്ടും ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ലേ​ക്ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി​യു​മാ​ണ് പ്ര​വേ​ശ​നം.

അ​ത്ല​റ്റി​ക്സ്, ബാ​സ്ക​റ്റ് ബോ​ൾ, ബോ​ക്സിം​ഗ്, ഹോ​ക്കി, ജൂ​ഡോ, താ​യ്ക്വോ​ണ്ടോ, വോ​ളി​ബോ​ൾ, റ​സ്‌​ലിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. ക​ണ്ണൂ​രി​ൽ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ലും ഇ​ടു​ക്കി​യി​ൽ അ​ടി​മാ​ലി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലു​മാ​ണ് ആ​ദ്യ ദി​വ​സ​ത്തെ സെ​ല​ക്ഷ​ൻ ട്ര​യ​ലു​ക​ൾ ന​ട​ക്കു​ക.

പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​നു ഹാ​ജ​രാ​ക​ണം.

സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളും തീ​യ​തി​ക​ളും

11-ഇ​എം​എ​സ് സ്റ്റേ​ഡി​യം, നീ​ലേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ്, ന്യൂ​മാ​ൻ​സ് കോ​ള​ജ്, തൊ​ടു​പു​ഴ
12-എം​ജി കോ​ള​ജ്, ഇ​രി​ട്ടി, യു​സി കോ​ള​ജ്, ആ​ലു​വ
13-ഗ​വ​ണ്മെ​ന്‍റ് കോ​ള​ജ്, മ​ട​പ്പ​ള്ളി, ജി​എ​ച്ച്എ​ച്ച്എ​സ്, ചാ​ര​മം​ഗ​ലം, ആ​ല​പ്പു​ഴ
14-മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, ക​ൽ​പ്പ​റ്റ, വ​യ​നാ​ട്, മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, പാ​ലാ, കോ​ട്ട​യം
15-ഗ​വ. ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ള​ജ്, കോ​ഴി​ക്കോ​ട്, സെ​ന്‍റ് ഡൊ​മി​നി​ക് കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ട്ട​യം
16-കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യം, മ​ല​പ്പു​റം, മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, പ​ത്ത​നം​തി​ട്ട
17-മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, നി​ല​ന്പൂ​ർ, ആ​ശ്രാ​മം മൈ​താ​നം, കൊ​ല്ലം
18-മെ​ഡി.​കോ​ള​ജ് മൈ​താ​നം, പാ​ല​ക്കാ​ട്, ജി​വി രാ​ജാ സ്പോ​ർ​ട്സ് സ്കൂ​ൾ, തി​രു​വ​ന​ന്ത​പു​രം
19-ക്രൈ​സ്റ്റ് കോ​ള​ജ്, ഇ​രി​ങ്ങാ​ല​ക്കു​ട, മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, നെ​യ്യാ​റ്റി​ൻ​ക​ര.

Related posts

Leave a Comment