മഞ്ചേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കായികാധ്യാപകന് 64,20,400 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രിബ്യൂണല്‍ കോടതി ജഡ്ജ് ടി.എച്ച്. രജിത വിധിച്ചു.
അരീക്കോട് കാരിപ്പറമ്പ് കരമുറ്റം ഭാസ്കരന്റെ മകനും കൊണ്ടോട്ടി ജിഎംയുപി സ്കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്പെഷ്യല്‍ ടീച്ചറുമായ സിഞ്ചിത്ത് (26)നാണ് പരിക്കേറ്റത്.
2019 ഏപ്രില്‍ 12ന് രാത്രി 10.30ന് അരീക്കോട് എടവണ്ണപ്പാറ പബ്ലിക് റോഡില്‍ പൂങ്കുടിയിൽ സുഹൃത്തുക്കളോടൊപ്പം വഴിയരികില്‍ നില്‍ക്കുകയായിരുന്ന സിഞ്ചിത്തിനെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
യുവാവ് നാളിതുവരെ ശയ്യാവലംബിയായി തുടരുകയാണ്. കോടതി ചെലവും എട്ടു ശതമാനം പലിശയുമടക്കമുള്ള തുക ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് മഞ്ചേരി ശാഖയാണ് നല്‍കേണ്ടത്.