മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് തമാശ കണ്ടെത്തി രസിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇത്തരം പ്രവൃത്തികൾ ചെയ്ത് ആനന്ദം കണ്ടെത്തുന്നവർക്ക് ചിലപ്പോൾ മറ്റൊരു വിധത്തിൽ പണികിട്ടി എന്നിരിക്കും.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ മേൽ വെള്ളം തളിക്കാൻ ശ്രമിച്ച ഒരു കൂട്ടം യുവാക്കൾക്ക് അത്തരത്തിലൊരു പണികിട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാകിസ്ഥാനിലാണ് സംഭവം.
റെയിൽവേ ട്രാക്കിന് താഴെയുള്ള തടാകത്തിൽ ഈ യുവാക്കൾ ബൈക്ക് പാർക്ക് ചെയ്തത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഓടുന്ന ട്രെയിനിൽ വെള്ളം തെറിപ്പിക്കുകയായിരുന്നു അവർ. ട്രെയിൻ നിർത്തില്ല എന്ന ആത്മവിശ്വാസത്തിലാണ് അവർ ഇങ്ങനെ ചെയ്തതും. എന്നാൽ അപ്രതീക്ഷിതമായി ട്രെയിൻ അവിടെ നിർത്തുകയും ചെയ്തു.
പിന്നീട് വെള്ളം തെറിപ്പിച്ച യുവാക്കളുടെ അടുത്തെത്തി ബൈക്ക് അതിവേഗം പോലീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സ്ഥിതിഗതികൾ വഷളായതോടെ പ്രകോപിതരായ യാത്രക്കാർ യുവാക്കളെ സംഭവസ്ഥലത്ത് നിന്ന് ഓടിക്കുകയും ചെയ്തു.
ഈ സംഭവം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റി. ഘർ കെ കലേഷ് എക്സിൽ പങ്കിട്ട ക്ലിപ്പിൽ ‘പാകിസ്ഥാനിലെ സാധാരണ ദിവസം’ എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
സ്ഥിതിഗതികൾ ഗൗരവതരമായിട്ടും സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ അശ്രദ്ധമായ പെരുമാറ്റത്തിന് യുവാക്കൾക്കെതിരേ നടപടിയെടുക്കാഞ്ഞത് എന്തുകൊണ്ടെന്ന് നെറ്റിസൺമാരും രോഷത്തോടെ ചോദ്യം ചെയ്തു.
Kalesh b/w Train Passengers and Some guys who were sprinkling water on Train (These people thought that the train would not stop, the train stopped, the passengers beat them up and also seized there bike) Pakistan
— Ghar Ke Kalesh (@gharkekalesh) June 26, 2024
pic.twitter.com/DIKZNqeRrx