തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെ കരാർ വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാർ. കമ്പനിയും സർക്കാരും തമ്മിലുള്ള കരാറും സ്പ്രിംഗ്ളര്‍, ഐടി സെക്രട്ടറിക്ക് അയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു.
പൗരൻമാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് കമ്പനി കരാറിൽ ഉറപ്പ് നൽകുന്നു. വിവരങ്ങളുടെ ഉടമസ്ഥാവകാശം സർക്കാരിനു തന്നെയാവും. സർക്കാർ ആവശ്യപ്പെട്ടാൽ ഏതുസമയത്തും വിവരങ്ങൾ കൈമാറും.
അമേരിക്കയിലേയും മറ്റ് രാജ്യങ്ങളിലേയും നിയമങ്ങൾക്ക് വിധേയമായിട്ടാവും കമ്പനി പ്രവർത്തിക്കുകയെന്നും കരാറിൽ പറയുന്നു. ശേഖരിക്കുന്ന വിവരങ്ങൾ സംസ്ഥാന സർക്കാർ അല്ലാതെ മറ്റ് ഏജൻസികൾക്ക് കൈമാറുകയോ പകർപ്പ് എടുക്കുകയോ ചെയ്യില്ലെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു.
ഏപ്രില്‍ രണ്ടിനാണ് സർക്കാർ സ്പ്രിംഗ്ളറുമായി കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി സെപ്റ്റംബര്‍ 24 വരെയാണ്. വിവരങ്ങളുടെ അന്തിമ അവകാശം പൗ രനെന്ന് സ്പ്രിംഗ്ളര്‍ വ്യക്തമാക്കുന്നു. രോഗികളുടെ വിവരങ്ങളുടെ പൂര്‍ണ അവകാശം സംസ്ഥാന സര്‍ക്കാരിനെന്നും കമ്പനി വ്യക്തമാക്കി.