അവർ മൂവരും ഒന്നും അറിഞ്ഞിരുന്നില്ല; സ്പ്രിം​ഗ്ള​ർ ക​രാ​റിൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലീ​ൻ ചി​റ്റ്

 

തി​രു​വ​ന​ന്ത​പു​രം: സ്പ്രിം​ഗ്ള​ർ ക​രാറിൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക്ലീ​ൻ ചി​റ്റ് നൽകി മാ​ധ​വ​ൻ നാ​യ​ർ ക​മ്മി​റ്റി റി​പ്പോർട്ട്. സ്പ്രിം​ഗ്ള​ർ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സോ ഒ​ന്നും അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാണ് റി​പ്പോ​ർ​ട്ട്.

മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റാ​ണ് എ​ല്ലാം തീ​രു​മാ​നി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ശി​വ​ശ​ങ്ക​റി​നെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.ക​രാ​ര്‍ ന​ട​പ്പാ​ക്കി​യ​വ​ര്‍​ക്കു സാ​ങ്കേ​തി​ക-നി​യ​മ വൈ​ദ​ഗ്ധ്യം വേ​ണ്ട​ത്ര​യി​ല്ലെ​ന്നും ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ള്‍ ദു​രു​പ​യോ​ഗ സാ​ധ്യ​ത​യു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കോ​വി​ഡി​ന്‍റെ മ​റ​വി​ൽ രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ബ​ന്ധ​മു​ള്ള പി​ആ​ർ ക​മ്പ​നി​ക്ക് മ​റി​ച്ചു ന​ൽ​കു​ക​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് മാ​ധ​വ​ൻ നാ​യ​ർ ക​മ്മി​റ്റി​യെവ​ച്ച് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

യു​എ​സി​ലെ കോ​ട​തി​യു​ടെ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ സ്പ്രിം​ഗ്ള​റിനെ​തി​രെ ന​ട​പ​ടി ദു​ഷ്‌​ക​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മു​ന്‍ വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി എം. ​മാ​ധ​വ​ന്‍ ന​മ്പ്യാ​ർ, സൈ​ബ​ര്‍ സു​ര​ക്ഷാ വി​ദ​ഗ്ധ​ന്‍ ഡോ. ​ഗു​ല്‍​ഷ​ന്‍ റാ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യെ​യാ​ണ് സ്പ്രിം​ഗ്ള​ർ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച​ത്.

Related posts

Leave a Comment