സ്പ്രിങ്ക്‌ളറിൽ തി​രി​ച്ച​ടി; സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി അ​പ​ക​ട​ക​രം; സ്പ്രിങ്ക്ളറിന് ഡേറ്റ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്പ്രി​ങ്ക്ള​റി​ന് ഇ​നി ഡേ​റ്റ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു. ചി​കി​ത്സ​വി​വ​ര​ങ്ങ​ള്‍ അ​തി​പ്ര​ധാ​ന​മ​ല്ലേ​യെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ചോ​ദ്യ​മു​ന്ന​യി​ച്ച കോ​ട​തി കൃ​ത്യ​മാ​യ ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്‍​കാ​തെ വി​വ​ര​ങ്ങ​ള്‍ അ​പ്‌ലോഡ് ചെ​യ്യ​രു​തെ​ന്നും വ്യ​ക്ത​മാ​യ സ​ത്യ​വാങ്മൂലം ന​ല്‍​ക​ണ​മെ​ന്നും അ​റി​യി​ച്ചു.

സ​ത്യ​വാങ്മൂലം ബു​ധ​നാ​ഴ്ച ന​ല്‍​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.​ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി ഓ​ണ്‍​ലൈ​നാ​യി പ​രി​ഗ​ണി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി​ക്ക് മെ​യി​ല്‍ അ​യ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി അ​പ​ക​ട​ക​ര​മാ​ണെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. ഡേ​റ്റ ചോ​രി​ല്ലെ​ന്ന് സ​ര്‍​ക്കാ​രി​ന് ഉ​റ​പ്പു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വ്യ​ക്തി സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല സേ​വ​ന​മാ​യി മാ​ത്ര​മാ​ണ് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment