തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാർ അന്വേഷണത്തെ ചൊല്ലി ബിജെപിയിൽ പോര് മുറുകുന്നു. സിബിഐ അന്വേഷണം വേണമെന്ന എം.ടി. രമേശിന്റെ വാദത്തെ തള്ളി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തി.
കാര്യങ്ങൾ മനസിലാക്കാതെയാണ് രമേശിന്റെ വിമർശനമെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സ്പ്രിങ്ക്ളർ കരാർ റദ്ദാക്കണമെന്നാണ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
. പ്രാഥമിക ഘട്ടത്തിൽ സിബിഐ അന്വേഷണം തള്ളിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണെന്നും പ്രതിപക്ഷ നേതാവ് പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.