കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു ബിജെപിയിൽ ചേർന്ന ബംഗാളി നടി ശ്രാബന്തി ചാറ്റർജി പാർട്ടിവിട്ടു.
പശ്ചിമ ബംഗാളിന്റെ കാര്യ ത്തിൽ ബിജെപിക്ക് ആത്മാർഥതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ട്വിറ്ററിലായിരുന്നു രാജി പ്രഖ്യാപനം.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ പാർഥ ചാറ്റർജിക്കെതിരേ മത്സരിച്ചെങ്കിലും ശ്രാബന്തി പരാജയപ്പെട്ടിരുന്നു.
മമത ബാനർജി സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതോടെ ബിജെപിയോട് അകലം പാലിക്കുകയായിരുന്നു അവർ.