ബാഹുബലിയുടെ വിജയത്തിനു പിന്നാലെ ബോളിവുഡിൽ നിന്ന് പ്രഭാസിന് ഓഫറുകൾ വന്നുതുടങ്ങി. ബാഹുബലിക്കായി അഞ്ചു വർഷം മാറ്റിവച്ച പ്രഭാസ് സുജീത് റെഡിയുടെ പുതിയ ആക്ഷൻ ത്രില്ലറായ സാഹോയിലാകും ഇനി അഭിനയിക്കുക.
ബോളിവുഡ് സുന്ദരികളായ ശ്രദ്ധ കപൂറും ദിഷ പടാനിയുമാണ് നായികാ വേഷങ്ങൾ കൈകാര്യം ചെയ്യുക എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ വലിയ തുക പ്രതിഫലമായി ചോദിച്ചതിനെത്തുടർന്ന് ഇരുവരേയും സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നതാണ് പുതിയ വാർത്തകൾ. സാഹോയ്ക്കായി ശ്രദ്ധ ആവശ്യപ്പെട്ടത് എട്ടു കോടി രൂപയാണത്രേ. കഥ കേട്ട് വളരെ താത്പര്യത്തോടെയായിരുന്നു ശ്രദ്ധയുടെ സംസാരം. “”കഥ എനിക്കിഷ്ടമായി, പ്രഭാസിനൊപ്പം അഭിനയിക്കാനും
താത്പര്യമാണ്. പക്ഷേ തുകയിൽ മാറ്റമൊന്നും വരുത്താൻ ഞാൻ തയാറല്ല’’- ഇതായിരുന്നു ശ്രദ്ധയുടെ പ്രതികരണമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു. തെലുങ്കു ചിത്രമായ ലോഫറിലൂടെ സിനിമയിലെത്തിയ ദിഷയുടെ പ്രതിഫലം അഞ്ചു കോടിയാണ്.