കണ്ണിലുടക്കുന്ന കാഴ്ച്ചകളിൽ കൗതുകം തോന്നുന്നത് കുട്ടികളുടെ പ്രായത്തിന്റെ പ്രത്യേകതയാണ്. കുട്ടികൾ അതിനു പിന്നാലെ പോകുമ്പോൾ അവരെ ശ്രദ്ധിക്കേണ്ടതും അവർ വഴി തെറ്റിപോകാതിരിക്കുവാൻ മുൻകരുതലെടുക്കേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
അത്തരമൊരു മുന്നറിയിപ്പ് നൽകുകയാണ് കേരള റെയിൽവെ പോലീസ്. യാത്രക്കിടയിൽ കുട്ടികളെ മാതാപിതാക്കൾ ശ്രദ്ധിക്കാതിരുന്നാൽ അവരെ നഷ്ടപ്പെടുവാൻ പോലും കാരണമാകുമെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു. “ശ്രദ്ധ’ എന്നാണ് ഈ വീഡിയോയുടെ പേര്.
“പ്രിയപ്പെട്ട യാത്രക്കാരെ, ട്രെയിൻ യാത്രക്കിടയിൽ നമ്മുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും രക്ഷകർത്താക്കളുടെ സംരക്ഷണമില്ലാതെ കുട്ടികളെ സ്വതന്ത്രരായി വിടാതിരിക്കുക. അത്തരത്തിൽ കാണപ്പെടുന്ന കുട്ടികൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഞങ്ങളെ അറിയിക്കുക’. കേരള റെയിൽവെ പോലീസ് എസ്പി മെറിൻ ജോസഫ് പറഞ്ഞു.