‘ക​ല്യാ​ണ​ത്തി​ര​ക്കി​ൽ’ അ​ഭി​ന​യ കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​ൻ ശ്രാവൺ; അ​ച്ഛ​ന്‍റെ കു​ടും​ബ​വീ​ടാ​യ കൊ​ല്ലം പ​ട്ട​ത്താ​നം കി​ഴ​ക്കേ​വീ​ട് ഉ​ത്സ​വ ല​ഹ​രി​യി​ൽ

സ​ന്തോ​ഷ് പ്രി​യ​ൻ

കൊ​ല്ലം: കൊ​ല്ല​ത്തെ എം​എ​ൽ​എ എം.​മു​കേ​ഷി​ന്‍റെ മ​ക​ൻ ശ്രാ​വ​ൺ അ​ച്ഛ​നോ​ടൊ​പ്പം ആ​ദ്യ​മാ​യി സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ ത്രി​ല്ലി​ലാ​ണി​പ്പോ​ൾ. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് റി​ലീ​സ് ചെ​യ്ത ക​ല്യാ​ണം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ശ്രാ​വ​ൺ വ​ള​രെ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് മു​ത​ൽ കൊ​ണ്ടു ന​ട​ന്ന ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി​യ​ത്.

തു​ട​ക്ക​ക്കാ​ര​ന്‍റെ പോ​രാ​യ്മ​ക​ൾ ഒ​ട്ടും ഇ​ല്ലാ​തെ​യാ​ണ് ശ്രാ​വ​ൺ ഈ ​സി​നി​മ​യി​ൽ നാ​യ​ക​വേ​ഷം മി​ക​ച്ച​താ​ക്കി​യെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം. അ​ച്ഛ​ന്‍റെ കു​ടും​ബ​വീ​ടാ​യ കൊ​ല്ലം പ​ട്ട​ത്താ​നം കി​ഴ​ക്കേ​വീ​ട് ഇ​പ്പോ​ൾ ഉ​ത്സ​വ ല​ഹ​രി​യി​ലാ​ണ്. നാ​ട​കാ​ചാ​ര്യ​ൻ ഒ.​മാ​ധ​വ​ന്‍റെ മൂ​ന്നാം ത​ല​മു​റ​യും അ​ഭി​ന​യ​ക​ല​യു​ടെ ഉ​ത്തും​ഗ​ശ്രേ​ണി​യി​ലേ​ക്കു​ള്ള കാ​ൽ​വെ​യ്പ് ന​ട​ത്തി​ക്ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​രും.

അ​ച്ഛ​നും അ​മ്മ​യും അ​ച്ഛാ​ച്ഛ​നും അ​ച്ഛാ​മ്മ​യു​മെ​ല്ലാം വ​ന്ന വ​ഴി​യേ സ​ഞ്ച​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ്രാ​വ​ണി​ന്‍റെ കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കു​ള്ള ആ​ഗ്ര​ഹം. എ​ന്നാ​ൽ അ​ച്ഛ​ൻ മു​കേ​ഷും അ​മ്മ സ​രി​ത​യും മ​ക​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് ആ​ദ്യം പ​ഠി​ത്ത​വും പി​ന്നെ ജോ​ലി​സ​ന്പാ​ദ​ന​വു​മാ​യി​രു​ന്നു. അ​തി​നു​ശേ​ഷം മ​തി അ​ഭി​ന​യം എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വാ​ദം.

ത​ന്‍റെ ആ​ഗ്ര​ഹം ഉ​ള്ളി​ലൊ​തു​ക്കി ശ്രാ​വ​ൺ മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചു. പ​ഠി​ക്കു​ക​യും ജോ​ലി നേ​ടു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ദു​ബാ​യി​ൽ ഡോ​ക്ട​റാ​ണ് ശ്രാ​വ​ൺ. അ​ഭി​ന​യ​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹം മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ പി​ന്നെ എ​ത്തി​ച്ച​ത് രാ​ജേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്ത ക​ല്യാ​ണ​ത്തി​ലെ നാ​യ​ക​നി​ലാ​ണ്.

രാ​ജേ​ഷ്നാ​യ​ർ മു​കേ​ഷി​നേ​യും സ​രി​ത​യേ​യും ക​ണ്ട ശേ​ഷം ദു​ബാ​യി​ൽ എ​ത്തി​യാ​ണ് ശ്രാ​വ​ണി​നോ​ട് സി​നി​മ​യു​ടെ ക​ഥ പ​റ​യു​ന്ന​ത്. സി​നി​മ​യി​ലെ​ത്തി​യെ​ങ്കി​ലും ത​ന്‍റെ പ്ര​ഫ​ഷ​ൻ ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നാ​ണ് സി​നി​മാ പാ​ര​ന്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ശ്രാ​വ​ൺ പ​റ​യു​ന്ന​ത്.
മു​കേ​ഷും ശ്രീ​നി​വാ​സ​നും സി​നി​മ​യി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു​ണ്ട്.

അ​ച്ഛ​നോ​ടും സു​ഹൃ​ത്ത് ശ്രീ​നി​വാ​സ​നോ​ടൊ​പ്പ​വും അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ശ്രാ​വ​ൺ പ​റ​യു​ന്നു. സി​നി​മ​യി​ൽ ശ്രാ​വ​ണി​ന്‍റെ അ​ച്ഛ​നാ​യി എ​ത്തു​ന്ന​ത് ശ്രീ​നി​വാ​സ​നാ​ണ്. അ​ദ്ദേ​ഹ​വും ന​ല്ല പ്രോ​ത്സാ​ഹ​നം ന​ൽ​കി​യെ​ന്നും ശ്രാ​വ​ൺ പ​റ​യു​ന്നു.

 

Related posts