ഹൈദരാബാദ്: സീരിയൽ നടി കോണ്ടപ്പള്ളി ശ്രാവണി (26) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രമുഖ തെലുങ്ക് ചലച്ചിത്ര നിർമാതാവ് അറസ്റ്റിൽ.
ആർഎക്സ് 100 എന്ന സിനിമയുടെ നിർമാതാവ് അശോക് റെഡ്ഡിയെയാണു ഹൈദരാബാദ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദ് പോലീസിനു മുന്പിൽ കീഴടങ്ങി. കേസിൽ മൂന്നാം പ്രതിയാണ് അശോക് റെഡ്ഡി.
സെപ്റ്റംബർ എട്ടിനാണ് ഹൈദരാബാദിലെ മധുര നഗറിലെ അപ്പാർട്ട്ന്റിന്റെ കുളിമുറിയിൽ ശ്രാവണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സായ് കൃഷ്ണ റെഡ്ഡി, ദേവരാജ് റെഡ്ഡി എന്നീ രണ്ടു പേർക്കെതിരെയും ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
ശ്രാവണി 2018ൽ സായ് കൃഷ്ണ റെഡ്ഡിയുമായി ബന്ധത്തിലായിരുന്നുവെന്നു പറയപ്പെടുന്നു. പിന്നീട് അശോക് റെഡ്ഡിയുമായും ദേവരാജ് റെഡ്ഡിയുമായും അടുപ്പമുണ്ടായി.
ദേവരാജ് റെഡ്ഡിക്കെതിരെ ശ്രാവണി ആരോപണങ്ങൾ ഉന്നയിച്ചിട്ടല്ല. എന്നാൽ ഇയാളെയും പ്രതി ചേർത്താണു പോലീസ് കേസെടുത്തത്.