ഇന്തോനേഷ്യയിലെ മീൻപിടിത്തക്കാരനായ അബ്ദുള്ള നൂരൻ കഴിഞ്ഞ ദിവസം ഒരു സ്രാവിനെ പിടിച്ചു.സ്രാവിനെ പിടിക്കുന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ, അബ്ദുൾ നൂരിനെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. പിടികൂടിയ സ്രാവിന്റെ വയറിൽ നിന്നും മൂന്ന് കുഞ്ഞുങ്ങളെ കിട്ടി. അതിൽ ഒരെണ്ണത്തിന് മനുഷ്യ മുഖം.
വിചിത്ര മുഖമുള്ള സ്രാവിനെ കണ്ടതോടെ അബ്ദുള്ള അതിന്റെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സാധാരണ മത്സ്യങ്ങളുടെ കണ്ണുകൾ തലയുടെ വശങ്ങളിലായാണ് കാണപ്പെടുന്നത്.
എന്നാൽ ഈ സ്രാവിൻ കുഞ്ഞിന്റെ് തലയുടെ അടി ഭാഗത്തായി മനുഷ്യരുടേതിനു സമാനമായ കണ്ണുകളും അതിനുതാഴെ അല്പം ഇടവിട്ട് മറ്റു മീനുകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന് സമാനമായ വായയുമാണ് ഉള്ളത്.
സ്രാവിൻ കുഞ്ഞിന്റെ മറ്റു ശരീര ഭാഗങ്ങൾ സാധാരണ സ്രാവുകളുടേതുപോലെ തന്നെയാണ്. ജനിതക വൈകല്യമാകാം സ്രാവിന്റെ മുഖം ഈ രീതിയിൽ കാണപ്പെടുന്നതിനു പിന്നിലെന്നാണ് നിഗമനം.വിചിത്ര രൂപത്തിലുള്ള സ്രാവിനെ അബ്ദുൾ നൂരിൻ തന്റെ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.