ശല്യപ്പെടുത്തിയ ആളെ പൊതുവേദിയില്‍ കെട്ടിപ്പിടിച്ച് ശ്രദ്ധാ കപൂര്‍

C-SREDHAKAPOORപിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നവരെ പെണ്‍കുട്ടികള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. കാരണം രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വളരെ മോശമായ റിപ്പോര്‍ട്ടുകളാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. പ്രണയാഭ്യര്‍ഥനയുമായി പിറകെ കൂടുന്നവര്‍ പിന്നീട് കൊലയാളികളാവുകയാണ്. എന്നാല്‍, ബോളിവുഡ് നടിയും ഗായികയുമായ ശ്രദ്ധാ കപൂര്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തയാളെ കെട്ടിപ്പിടിച്ച് വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ചു.

തന്നെ തുടര്‍ച്ചയായി ശല്യം ചെയ്യുന്നയാളെ പങ്കെടുക്കുന്ന വേദിക്കരികിലും കണ്ടതോടെ നടി അയാളെ വേദിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വിളിച്ചുവരുത്തിയശേഷം അയാളെ പരിചയപ്പെടുത്തുക യും പിന്നീട് ആലിംഗനം ചെയ്യുകയും ചെയ്തു. താനിയാളെ ഇതേ ദിവസം 17ാം തവണയാണ് കാണുന്നതെന്നും നടി വേദിയില്‍ പറഞ്ഞു. വേദിയിലുണ്ടായിരു ന്നവരും സദസിലുള്ള വരും നടിയുടെ പെരുമാറ്റത്തെ പുകഴ്ത്തുകയും ചെയ്തു. പുറത്തിറങ്ങുന്ന റോക്ക് ഓണ്‍ 2 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍ നടി.

Related posts