തൃശൂർ: ചിപ്പികളിൽ കൗതുകം നിറയ്ക്കുന്ന ചിത്രങ്ങളുമായി ശ്രീജ കളപ്പുരയ്ക്കലിന്റെ ചിത്രപ്രദർശനം “ലൂമിനസ്-10’നു ലളിതകല അക്കാദമി ഹാളിൽ തുടക്കമായി. തിരുവനന്തപുരം മുതൽ കാഷ്മീർ വരെ സഞ്ചരിച്ച് ശേഖരിച്ച ഇരുന്നൂറിലധികം ചിപ്പികളിലാണ് ചിത്രങ്ങൾ വരിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ശ്രീജ ചിപ്പികളിൽ ചിത്രങ്ങൾ വരയ്ക്കുന്നത്. കഴിഞ്ഞ ഒന്പതു ചിത്ര പ്രദർശനങ്ങളിലും തൂവൽചിത്രങ്ങളും കല്ലിൽ വരച്ച ചിത്രങ്ങളുമാണ് പ്രദർശിപ്പിച്ചിരുന്നത്. പ്രകൃതിദൃശ്യങ്ങൾ, പ്രകൃതിയുടെ വിവിധ ഭാവങ്ങൾ, അതിജീവനങ്ങൾ എന്നിവയാണ് വിവിധ വലിപ്പത്തിലുള്ള ചിപ്പികളിൽ വരച്ചിരിക്കുന്നത്. പ്രദർശനം 15 വരെയുണ്ടാകും. തിരുവോണ ദിവസമായ 11നു പ്രദർശനം ഉണ്ടായിരിക്കില്ല.