കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യയാളായ ശ്രീധന്യ.
വയനാട്ടില്‍ നിന്നുള്ള ആദ്യ സിവില്‍ സര്വീസുകാരികൂടിയാണ് ശ്രീധന്യ. വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ ശ്രീധന്യ പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്.
തരിയോട് നിര്‍മല ഹൈസ്കുളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം.കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്ത ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയത്.
വയനാട്ടിലെ ആദ്യ സിവില്‍ സര്‍വ്വീസുകാരി കൂടിയാണ് ശ്രീധന്യ. സിവില്‍ സര്‍വീസില്‍ 410-ാം റാങ്കാണ് ശ്രീധന്യ കരസ്ഥമാക്കിയത്.
ഇപ്പോള്‍ ശ്രീധന്യ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കുമ്പോള്‍ കേരളത്തിനാകെ അഭിമാനമാകുകയാണ്.