ക​ളി​പ്പി​ക്കാ​തെ ക​ളി​പ്പി​ക്കൂ..! ശ്രീ​ശാ​ന്തി​നെ ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​സി​എ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ശാ​ന്തി​നെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ളി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കെ​സി​എ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന് ക​ത്ത​യ​ച്ചു. ഐ​പി​എ​ൽ ഒ​ത്തു​ക​ളി വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ബി​സി​സി​ഐ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഹൈ​ക്കോ​ട​തി നീ ​ക്കി​യ​തോ​ടെ​യാ​ണ് ശ്രീ​ശാ​ന്തി​നെ വീ​ണ്ടും ക​ളി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​സി​എ ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ശാ​ന്തി​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ പി​ന്തു​ണ​യ്‌​ക്കു​ന്ന​താ​യും കെ​സി​എ ക​ത്തി​ൽ പ​റ​ഞ്ഞു.

ശ്രീ​ശാ​ന്തി​നെ വീ​ണ്ടും ക​ളി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത തേ​ടി ക​ഴി​ഞ്ഞ ദി​വ​സം ബി​സി​സി​ഐ ഭാ​ര​വാ​ഹി​ക​ളു​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ ​സി​എ) ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ നേ​ര​ത്തെ ത​ന്നെ കെ​സി​എ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ബി​സി​സി​ഐ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ അ​ടു​ത്ത മാ​സം ര​ണ്ടി​ന് തു​ട​ങ്ങു​ന്ന കൂ​ച്ച് ബി​ഹാ​ർ ട്രോ​ഫി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ശ്രീ​ശാ​ന്തി​ന് കേ​ര​ള ടീ​മി​ലെ​ത്താ നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങും. ഇ​ക്കാ​ര്യ​ത്തി​ൽ കെ​സി​എ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പു​റ​മെ സെ​ല​ക്ട​ർ​മാ​ർ​ക്കും അ​നു​കൂ​ല നി​ലാ​പാ​ടാ​ണു​ള്ള​ത്. കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ വ​രു​ന്ന ര​ഞ്ജി ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​ലും ശ്രീ​ശാ​ന്തി​ന് ക​ളി​ക്കാ​നാ​വും.

Related posts