കൊടുങ്ങല്ലൂർ: ശ്രീകുരുംബ ക്ഷേത്രത്തിൽ വീണ്ടും കോഴി ബലി. നിരോധനം ലംഘിച്ചാണ് കോഴി ബലി നടത്തിയത്.
ആദിത്യനാഥ് സുരേന്ദ്രൻ, സുനിൽ തണ്ടാശേരി എന്നിവരാണ് വടക്കെ നടയിലെ കോഴിക്കല്ലിൽ കോഴിയെ അറുത്തത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു രാവിലെയാണ് സംഭവം. വടക്കെ നടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മീനഭരണിയാഘോഷത്തിനു കോഴിയെ ബലിയറക്കുന്ന പതിവുണ്ട്.
ജന്തുബലി നിരോധന നിയമപ്രകാരം ഇതു നിരോധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇവിടെ കോഴിയെ ബലി നൽകിയിരുന്നു.