തെലുങ്ക് സിനിമ മേഖലയില്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ പൊതുനിരത്തില്‍ നഗ്നയായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി വീണ്ടും രംഗത്ത്. തെലുങ്ക് സിനിമയിലെ ഏറ്റവും പ്രമുഖനായ നിര്‍മ്മാതാവിന്റെ മകനെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയിരിക്കുകയാണ് നടി.
നിര്‍മ്മാതാവിന്റെയോ മകന്റെയോ പേര് പറഞ്ഞിട്ടില്ല. ഷൂട്ടിങ് ആവശ്യത്തിനായി സ്റ്റുഡിയോയിലെത്തുമ്പോള്‍ പലതവണ ഇയാള്‍ ബലം പ്രയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇയാളുടെ ചിത്രം സഹിതം ഉടന്‍ വിവരം പുറത്തു വിടുമെന്നും നടി പറഞ്ഞു. സര്‍ക്കാര്‍ സ്റ്റുഡിയോകളെപ്പോലും നിര്‍മ്മാതാക്കളും അവരുടെ മക്കളും ചേര്‍ന്ന് വേശ്യാലയത്തിന് തുല്യമാക്കിയിരിക്കുകയാണ്.
നോര്‍ത്തില്‍ നിന്നുള്ള നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം കൂടുതല്‍. കാരണം അവര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും വഴങ്ങി കൊടുക്കാന്‍ തയ്യാറാണ്. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ ഇതിന് കൂട്ടാകില്ല. കഴിഞ്ഞ 15 വര്‍ഷമായി ഇതാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇവിടെ കൂടുതല്‍ നോര്‍ത്തില്‍ നിന്നുള്ള നടിമാര്‍ വരുന്നത്. നിരവധി സംവിധായകര്‍ തന്റെ നഗ്ന ഫോട്ടോ ആവശ്യപ്പെട്ടിട്ടുണ്ട്. അയച്ചു നല്കിയവര് അവസരം നല്‍കാതെ പറ്റിച്ചിട്ടുണ്ടെന്നും ശ്രീ പറഞ്ഞു.