നടി ശ്രീ റെഡ്ഡിയെ അറിയാത്ത ആരും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ കാണില്ല. തെലുങ്ക് സിനിമയെ നടുക്കുന്ന ബോംബുകള്‍ ദിവസേന പൊട്ടിക്കുകയാണ് താരം. തെലുങ്ക് സിനിമ ലോകത്തെ കിടക്ക പങ്കിടല്‍ വിഷയത്തില്‍ നടു റോഡില്‍ വച്ചു തുണിയുരുഞ്ഞ പ്രതിഷേധിച്ച ശ്രീ റെഡ്ഡിക്കെതിരെ താരസംഘടനയും രംഗത്തു വന്നിരുന്നു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ സിനിമ പ്രവര്‍ത്തകാരുടെ സംഘടനയില്‍ താരത്തിനെതിരേ ഏര്‍പ്പെടുത്തിരുന്ന വിലക്കു പിന്‍വലിക്കേണ്ടി വന്നു. ഈ വിഷയത്തില്‍ ശ്രീറെഡ്ഡിയെ പിന്തുണച്ചും പലരും രംഗത്ത് വന്നിരുന്നു.
പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖനായിരുന്നു സൂപ്പര്‍താരവും ജനത പാര്‍ട്ടി നേതാവുമായ പവന്‍ കല്ല്യാണ്‍. ഈ വിഷയം ടെലിവിഷന്‍ ചാനലുകള്‍ക്കു മുമ്പില്‍ അതി വൈകാരികമാക്കാതെ നിയമത്തിന്റെ വഴി തേടുകയാണു ശ്രീറെഡ്ഡി ചെയ്യേണ്ടിരുന്നത് എന്നും പവന്‍ കല്ല്യാണ്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞിരുന്നു. പിന്തുണച്ചതിനു നന്ദി അറിയിച്ചെങ്കിലും പവന്‍ കല്യാണ്‍ പറഞ്ഞതിന് ഒരു ചുട്ട മറുപടി നല്‍കുകയും ചെയ്തു.
സ്ത്രീകളുടെ കാര്യത്തില്‍ ഞാന്‍ ഉയര്‍ത്തിയ വിഷയം പവന്‍ കല്ല്യാണ്‍ സര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ക്കെതിരേ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടി എടുക്കുന്ന കാര്യത്തില്‍ ഇദ്ദേഹത്തെ പോലുള്ളവരുടെ ഇടപെട്ടാലുകള്‍ പെട്ടന്നു തന്നെ പരിഹാരം നല്‍കും. ഞാന്‍ ഇപ്പോള്‍ തന്നെ പോലീസിന് പരാതി നല്‍കിക്കഴിഞ്ഞു. എന്നാല്‍, നടപടികളൊന്നും ഉണ്ടായിട്ടില്ല. പവന്‍ കല്ല്യാണ്‍ ജി നിങ്ങള്‍ എന്തിനാണ് ആന്ധ്രയ്ക്കു പ്രത്യേക പദവി ലഭിക്കാനായി പ്രതിഷേധിക്കുന്നത് എന്നും ശ്രീ റെഡ്ഡി ചോദിക്കുന്നു.
അതിനു പകരം പോലീസ് സ്റ്റേഷനിലോ കോടതിയിലോ പോവുകയല്ലേ വേണ്ടത്. ഞങ്ങളും താങ്കളെപ്പോലെ പോരാടുകയാണ്. തെലുഗു പെണ്‍കുട്ടികള്‍ക്കുവേണ്ടിയും അവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും കാസ്റ്റിങ് കൗച്ചിനെതിരേയും പോരാടുന്നവരോട് അല്‍പം മാന്യത കാട്ടൂ. നിങ്ങള്‍ ബലമായി വായ തുറക്കണമെന്നില്ല. ഞങ്ങള്‍ക്ക് അത് മനസ്സിലാവും. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും പിന്തുണ ആവശ്യപ്പെട്ടില്ല. ഇത് സിനിമാ മേഖലയ്ക്ക് നാണക്കേടാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീ റെഡ്ഡി പറഞ്ഞു.