തിരുവനന്തപുരം: കെ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ശബരിമലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈശ്വര വിശ്വാസമില്ലാത്തവരുടെ ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുയാണ്. യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ വിധി വരാൻ കാത്തിരിക്കുകയാണെന്നും ശ്രീധരൻപിള്ള ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.