തിരുവനന്തപുരം: കെ.സുരേന്ദ്രൻ ജയിലിൽ നിന്നും പുറത്തുവരുന്നത് വർധിത വീര്യത്തോടെയായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ശബലിമലയിൽ സ്ത്രീയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സുരേന്ദ്രന് ജാമ്യം കിട്ടിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരേന്ദ്രനെതിരേ സർക്കാർ ചുമത്തിയ കേസുകളിൽ തുടർ നിയമ നടപടികൾ പാർട്ടി സ്വീകരിക്കും. സുരേന്ദ്രനെതിരേ കള്ളക്കേസാണ് പോലീസ് ചുമത്തിയത്. ഇടതുപക്ഷ സർക്കാർ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും പി.എസ്.ശ്രീധരൻപിള്ള ആരോപിച്ചു.