പുഞ്ചിരിക്കാന്‍ പോലും ബുദ്ധിമുട്ടി, വിഷാദം തിങ്ങിയ മുഖവുമായി ബോണി കപൂറും മക്കളും! ജാന്‍വി എത്തിയത് അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സാരി ധരിച്ച്; ശ്രീദേവിയുടെ അവാര്‍ഡ് ഏറ്റുവാങ്ങി കുടുംബം

ശ്രീദേവി കൂടെയില്ലെങ്കിലും അവരുടെ അഭിനയ മികവിന് രാജ്യം നല്‍കിയ അംഗീകാരം ശ്രീദേവി ഏറ്റവും സ്‌നേഹിച്ച മൂന്നുപേര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ ചേര്‍ന്നാണ് അമ്മയ്ക്കുവേണ്ടി മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയത്.

മൂന്നു പേരുടെയും മുഖങ്ങളില്‍ വിഷാദം തങ്ങിനിന്നിരുന്നു. ഒന്നു ചിരിക്കാന്‍ പോലും മറന്നിരുന്നു. അവാര്‍ഡ് ഏറ്റു വാങ്ങുമ്പോള്‍ ബോണിയും ജാന്‍വിയും ഖുഷിയും ഓരോ പോലെ വിഷാദ ഭാവത്തിലായിരുന്നു. ശ്രീയുണ്ടായിരുന്നെങ്കില്‍ ഈ നിമിഷം ഏറെ സന്തോഷിച്ചേനെ എന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങി ബോണി കപൂര്‍ പറഞ്ഞത്.

മൂവരുടെയും മുഖങ്ങളില്‍ ശ്രീയുടെ അകാല ചരമം ഏല്‍പ്പിച്ച ആഘാതം വ്യക്തമായിരുന്നെങ്കിലും അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വേഷമായ, ശ്രീദേവിയുടെ തന്നെ സാരിയിലായിരുന്നു മൂത്ത മകള്‍ ജാന്‍വി പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയതെന്ന പ്രത്യേകതയുമുണ്ട്.

 

Related posts