ഇന്ത്യന്‍ സിനിമയിലെ വിസ്മയമായി മാറിയ സിനിമയാണ് ബാഹുബലി. ബാഹുബലിയായി പ്രഭാസും ദേവസേനയായി അനുഷ്ക്ക ഷെട്ടിയും അവന്തികയായി തമന്നയും ശിവകാമിയായി രമ്യാ കൃഷ്ണനും കട്ടപ്പയായി സത്യരാജും ഭല്‍വാല്‍ ദേവനായി റാണാ ദഗുപതിയുമെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവച്ച സിനിമ.
ബാഹുബലിയില്‍ ശിവകാമിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ആദ്യം അണിയറപ്രവര്‍ത്തകര്‍ സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ശ്രീദേവി ആ വേഷം നിരസിക്കുകയായിരുന്നു.
ശ്രീദേവി ശിവഗാമിയുടെ വേഷം നിരസിച്ചത് ഭാഗ്യമായെന്ന് സംവിധായകന് എസ്.എസ്. രാജമൗലി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു. ശ്രീദേവിയുടെ താരമൂല്യം ആണ് ആ വേഷത്തിലേക്ക് പരിഗണിക്കാന്‍ കാരണം.
എന്നാല്‍ അവരുടെ ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതോടെ അവരെ മാറ്റുകയും രമ്യാകൃഷ്ണനെ സമീപിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിലും മികച്ചതാക്കി പ്രേക്ഷക മനസില്‍ ഇടം നേടാന്‍ രമ്യയ്ക്ക് കഴിഞ്ഞുവെന്നും രാജമൗലി പറഞ്ഞു.
ഒരു തെലുങ്ക് ചാനലിന് ഒരിക്കല്‍ നല്കിയ അഭിമുഖത്തിലാണ് രാജമൗലി ഇത് തുറന്നുപറഞ്ഞത്. ശിവഗാമിയെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ച ശ്രീദേവി പ്രതിഫലമായി ചോദിച്ചത് അഞ്ചു കോടിയാണ്.
മാത്രവുമല്ല, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, ഷൂട്ടിംഗിനായി മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ്, ബാഹുബലി ഹിന്ദി പതിപ്പിന്റെ ഷെയര്‍ എന്നിവയായിരുന്നു ശ്രീദേവിയുടെ നിബന്ധനകള്‍.
ഇതോടെ അവരെ ഒഴി വാക്കുകയായിരുന്നുവെന്നും രാജമൗലി പറഞ്ഞു.
-പിജി