നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഒന്നാം വാര്‍ഷികം! സാരികള്‍ ലേലം ചെയ്യാനൊരുങ്ങി കുടുംബാംഗങ്ങള്‍; തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

കാലങ്ങളായി ബോളിവുഡില്‍ കഴിവ് തെളിയിച്ച് തിളങ്ങി നിന്ന നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണം കുറച്ചൊന്നുമല്ല, സിനിമാസ്വാദകരെ ഞെട്ടിച്ചത്. ചര്‍ച്ചയിലേയ്ക്കും വിവാദത്തിലേയ്ക്കും കടക്കാമായിരുന്ന ആ സംഭവത്തെ ഭര്‍ത്താവ് ബോണി കപൂര്‍ ഉള്‍പ്പെടെയുള്ള അവരുടെ കുടുംബാംഗങ്ങളുടെ മനസാന്നിധ്യം കൊണ്ടാണ് തടയാനായത്.

ഇപ്പോഴിതാ ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന് ഒരു വയസ് തികഞ്ഞിരിക്കുന്നു. ഫെബ്രുവരി ഇരുപത്തി നാലിന് ശ്രീദേവിയുടെ ഒന്നാം് ചരമ വാര്‍ഷികമാണ്. അതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബോണി കപൂറും കുടുംബാംഗങ്ങളും ചേര്‍ന്നെടുത്ത ഒരു തീരുമാനമാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഫെബ്രുവരി 24ന് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ശ്രീദേവിയുടെ സാരികള്‍ ലേലം ചെയ്യാനാണ് കുടുംബത്തിന്റെ പ്രധാന തീരുമാനം.

ശ്രീദേവിയുടെ ‘കോട്ട’ സാരികളിലൊന്നാണ് ലേലം ചെയ്യുന്നത്. വെബ്‌സൈറ്റിലൂടെയുള്ള ലേലം ആരംഭിക്കുന്നത് 40,000 രൂപയില്‍ നിന്നാണ്. ഇങ്ങനെ സമാഹരിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷനു നല്‍കാനാണു തീരുമാനം.

Related posts