തെ​ക്കേപ്ലാ​പ്പ​ള്ളി​യി​ൽ ശ്രീ​ദേ​വി ജീ​വ​നൊ​ടു​ക്കി​യ കേ​സ്; മാനസിക പീഡനത്തിന് യുവാവിനെതിരെ കേസെടുത്ത് പോലീസ്

വണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി തെ​ക്കേ പ്ലാ​പ്പ​ള്ളി​യി​ൽ ശ്രീ​ദേ​വി ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ യുവാവിനെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റ​ത്തി​ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

അ​യ്യ​പ്പ​ൻ​കോ​വി​ൽ മ​നി​ല​പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പ്ര​മോ​ദ് വ​ർ​ഗീ​സി(48 )നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കഴിഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ് വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​സ്വാഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യായി​രു​ന്നു. അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ പ്ര​മോ​ദ്, ഇ​യാ​ളു​ടെ ഭാ​ര്യ സ്മി​ത എ​ന്നി​വ​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്താ​ലാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന ശ്രീ​ദേ​വി​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി പ്ര​മോ​ദ് വ​ർ​ഗീ​സി​നെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​യാ​ളു​ടെ ഭാ​ര്യ സ്മി​ത വി​ദേ​ശ​ത്താ​യ​തി​നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് ഇ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

വ​ണ്ടി​പ്പെ​രി​യാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​ഹേ​മ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, സി​പി​ഒമാ​രാ​യ ബി​നു കു​മാ​ർ, ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment