പലര്‍ക്കും ജീവിച്ചിരിക്കുമ്പോള്‍ കാണാനോ കണ്ട് സന്തോഷിക്കാനോ സാധിക്കാത്ത പല കാര്യങ്ങളും അവരുടെ മരണശേഷം നടക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് അന്തരിച്ച നടി ശ്രീദേവിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.
ശ്രീദേവി ജീവിച്ചിരുന്നപ്പോള്‍ ഏറ്റവും ആഗ്രഹിച്ചിരുന്ന ഒരു കാര്യം അവരുടെ മരണ ശേഷം സാധ്യമായിരിക്കുന്നു. ജീവിത കാലത്ത് ശ്രീദേവി ഏറ്റവും കൂടുതല്‍ കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയമായ കാര്യത്തിന് കൂടിയാണ് ഇപ്പോള്‍ ശുഭ പര്യവസാനമായിരിക്കുന്നത്. ഭര്‍ത്താവ് ബോണി കപൂറിനെ ആദ്യഭാര്യയില്‍നിന്നും തട്ടിയെടുത്തു എന്നത്. ഇതുമൂലം ആദ്യഭാര്യ മോനയിലുണ്ടായ മക്കള്‍ അര്‍ജുനും അന്‍സുലയും വളരെയേറെ വിഷമത്തിലും ശ്രീദേവിയുമായി അകല്‍ച്ചയിലുമായിരുന്നു.
എന്നാല്‍ ശ്രീദേവിയുടെ മരണശേഷം അച്ഛനും മക്കളുമെല്ലാം ഒന്നായ കാഴ്ചയാണ് കപൂര്‍ കുടുംബത്തിന്റെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. ശ്രീദേവി ജീവിച്ചിരുന്നപ്പോള്‍ അര്‍ജുന്‍കപൂറും സഹോദരിയുമൊന്നും ശ്രീദേവിയുടെ കുടുംബവുമായി യാതൊരുവിധ അടുപ്പവും കാണിച്ചിരുന്നില്ല. എന്നാല്‍ അവരുടെ മരണ സമയത്ത് പിതാവ് ബോണി കപൂറിന് ഏറ്റവും താങ്ങായി നിന്നത് ഇവരാണ്.
ഇക്കഴിഞ്ഞ ദിവസം സോനം കപൂറിന്റെ വിവാഹ സത്ക്കാര വേദിയില്‍ അതു നടന്നു. ബോണി കപൂറിന്റെ നാലുമക്കളും നിറചിരിയോടെ ഒന്നായി നില്‍ക്കുന്ന ചിത്രം. കല്ല്യാണ ചിത്രങ്ങള്‍ക്കിടയിലെ ഏറ്റവും സുന്ദരമായ ചിത്രമാണിതെന്നാണ് ആരാധകരുടെ വാദം. ശ്രീദേവി ഏറ്റവും കാത്തിരുന്നതും ഈ ഒത്തുചേരലിനായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ അത് കാണാന്‍ ശ്രീദേവിയ്ക്ക് സാധിച്ചില്ലല്ലോയെന്നും ആരാധകര്‍ സങ്കടം പങ്കുവയ്ക്കുന്നുണ്ട്.