തന്റെ അഭിനയമികവു കൊണ്ടു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് കമല്‍ ഹാസന്. ഇന്ത്യയിലെ ഒട്ടുമിക്ക താരസുന്ദരിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീദേവിയും കമല്‍ ഹാസനും തമ്മിലുള്ള കോംബോ വലിയ ചര്‍ച്ചയായിരുന്നു.
നിരവധി സിനിമകളിലാണ് രണ്ടാളും ഒരുമിച്ചഭിനയിച്ചത്. സ്ക്രീനിലെ കെമിസ്ട്രി കണ്ട് താരങ്ങള്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചവരും വിവാഹം ആലോചിച്ചവരുമൊക്കെ ഉണ്ട്. അതില്‍ പ്രധാനം കമല്‍ ഹാസനോട് ശ്രീദേവിയുടെ അമ്മ തന്നെ വിവാഹം ആലോചിച്ച കഥയാണ്.
അക്കാലത്ത് ശ്രീദേവിയെ വിവാഹം കഴിക്കാമോ എന്ന് കമല്‍ ഹാസനോട് നടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമല്‍ ഹാസന് അതിനോടു യോജിച്ചില്ല. കാരണം തന്റെ സഹോദരിമാരില്‍ ഒരാള്‍ ആയിട്ടാണ് ശ്രീദേവിയെ കമൽ കണ്ടിരുന്നത്.
സിനിമയില്‍ രണ്ടാളും തമ്മില്‍ നിരവധി പ്രണയരംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ ഫിലീംഗ്സ് ഒന്നും ശ്രീദേവി പുറത്തു കാണിച്ചിരുന്നില്ല. ശ്രീദേവി എപ്പോഴും സാര്‍ എന്ന് വിളിച്ച് ഒരു സഹോദരി ബന്ധം ഉടലെടുത്തിരിക്കുന്നതിനാല്‍ തനിക്കും അവരോട് അത്തരമൊരു ഇഷ്ടം ഇല്ലെന്നാണ് കമല്‍ ശ്രീദേവിയുടെ അമ്മയോടു പറഞ്ഞത്.
അമ്മയും കമല്‍ ഹാസനും തമ്മില്‍ നടത്തിയ ഈ സംഭാഷങ്ങളൊന്നും ശ്രീദേവി അറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞതിന് ശേഷമാണ് ഈ കഥകളൊക്കെ ശ്രീദേവി പോലും അറിയുന്നത്.
ശ്രീദേവിയുടെ വിവാഹം വളരെ വൈകി പോയതു കൊണ്ട് അവരുടെ അമ്മ വളരെ വിഷമത്തിലായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഒടുവില്‍ 1996 ലാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ബോണി കപൂറും ശ്രീദേവിയും തമ്മില്‍ വിവാഹിതരാവുന്നത്. ബോണിയുടേത് രണ്ടാം വിവാഹമായിരുന്നു.-പിജി