ശ്രീ​ദേ​വി​യു​ടെ മോം ​റ​ഷ്യ​യി​ലേ​ക്ക്

ശ്രീ​ദേ​വി​യു​ടെ ഡ്രാ​മാ ത്രി​ല്ല​ർ ചി​ത്രം മോം ​റ​ഷ്യ​യി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. മാ​മാ എ​ന്ന പേ​രി​ലാ​യി​രി​ക്കും ചി​ത്രം റ​ഷ്യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ബോ​ളി​വു​ഡ് ചി​ത്ര​മാ​യ മോ​മി​ന് റ​ഷ്യ​യി​ൽ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ക്ഷ​യ് ഖ​ന്ന, ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖ്, ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ ശ​ക്ത​രാ​യ താ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും ശ്രീ​ദേ​വി​യെ ചു​റ്റി​പ്പ​റ്റി​യാ​ണ് സി​നി​മ. ത​​ന്‍റെ മ​ക​ളോ​ട് പ്ര​തി​കാ​രം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന ഒ​ര​മ്മ​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ ശ്രീ​ദേ​വി​ക്ക്. ര​വി ഉ​ദ​യ്‌വാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം എ.​ആ​ർ റ​ഹ്‌‌‌മാന്‍റേതാണ്.

Related posts