അവാര്‍ഡ് ശ്രീദേവിക്കാകാതിരിക്കാന്‍ പോരാടിയ വ്യക്തിയാണ് താനെന്ന് ജൂറി ചെയര്‍മാന്‍! പാര്‍വതിയുടെ അവാര്‍ഡ് അട്ടിമറിക്കപ്പെട്ടു എന്ന ജൂറി അംഗം വിനോദ് മങ്കര; ദേശീയ അവാര്‍ഡ് പ്രഖ്യാപനം വിവാദത്തിലേക്ക്

അറുപത്താഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖേയാപിക്കപ്പെട്ടു. മലയാളത്തില്‍ നിന്നുള്‍പ്പെടെ അര്‍ഹതയുള്ള നിരവധി താരങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടു. അതില്‍ത്തന്നെ മികച്ച പ്രകടനം നടത്തിയവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

അകാലത്തില്‍ മരണത്തെ പുല്‍കിയെങ്കിലും മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊണ്ട് ശ്രീദേവി എന്ന കലാകാരി അംഗീകാരം നേടി. എന്നാല്‍ മികച്ച നടിയായി ശ്രീദേവിയെ തിരഞ്ഞെടുക്കരുതെന്ന് മറ്റു ജൂറി അംഗങ്ങളോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെയായിരുന്നു..

മോം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീദേവിയാണ്. ഇത് ഞാനും അവരുമായുള്ള ബന്ധത്തിന് പുറത്തുള്ള ഒന്നല്ലെന്ന് ഞാന്‍ വാക്ക് തരുന്നു. എല്ലാ ദിവസവും രാവിലെ ഞാന്‍ ഇവിടെ വന്ന് എല്ലാവരോടും ഒരിക്കല്‍ കൂടി വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാറുണ്ട്. ഞാന്‍ എല്ലാ താരങ്ങളെയും സസൂക്ഷമം വീക്ഷിക്കും. അവരെപ്പറ്റി സംസാരിക്കും. എന്നിട്ട് പറയും ശ്രീദേവി ഇതില്‍ ഉണ്ടാകാന്‍ പാടില്ല, ശ്രീദേവി പാടില്ല.

ഞങ്ങള്‍ വോട്ട് രേഖപ്പെടുത്തും. അത് ശ്രീദേവിയിലേക്ക് തന്നെ തിരിച്ചെത്തും. ശ്രീദേവിയായിരിക്കരുത് അവാര്‍ഡ് നേടുന്നത് എന്ന കാര്യത്തില്‍ പോരാടിയത് ഞാനാണ്. ശ്രീദേവിയുമായി ഞങ്ങള്‍ക്കെല്ലാം വളരെ വൈകാരികമായ ബന്ധമുണ്ട്. പക്ഷെ ഞാന്‍ പറയാറുണ്ട് ശ്രീദേവി മരണപ്പെട്ടു എന്ന കാരണത്താല്‍ അവര്‍ക്ക് ഒരു അവാര്‍ഡ് നല്‍കരുത്. അത് മറ്റു പെണ്‍കുട്ടികളോടുള്ള അനീതിയാണ്. അവരും പത്തു പന്ത്രണ്ടു വര്‍ഷത്തോളമായി കഠിനാധ്വാനം ചെയ്യുന്നു. അവര്‍ക്കും ഒരു കരിയര്‍ ഉണ്ട്.’.

അതേസമയം പാര്‍വതിയ്ക്കും ടേക്ക് ഓഫിനുമുള്ള അവാര്‍ഡ് അട്ടിമറിക്കപ്പെട്ടു എന്ന ആരോപണവുമായി ജൂറി അംഗം വിനോദ് മങ്കര രംഗത്തെത്തുകയും ചെയ്തിരുന്നു. അവസാനം വരെ എല്ലാവരും പാര്‍വതിയെയാണ് പിന്തുണച്ചിരുന്നതെങ്കിലും അതെന്തുകൊണ്ടാണ് മാറിപ്പോയതെന്നത് പിന്നീട് നമ്മള്‍ മനസിലാക്കേണ്ട കാര്യമാണെന്നും വിനോദ് പറയുന്നു.

 

 

Related posts