ബോളിവുഡിന്റെ സൗന്ദര്യറാണി ശ്രീദേവി എന്നും മാധ്യമങ്ങള്‍ക്ക് ഇഷ്ടവിഷയമായിരുന്നു. വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത ശ്രീദേവിയുടെ മകളും ഇപ്പോള്‍ വാര്‍ത്തയാകുകയാണ്. ശ്രീദേവിയുടെ മൂത്ത മകള്‍ ജാന്‍വി കപൂറിന്റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി വൈറലാകുന്നത്. കാമുകന് ശിഖര്‍ പഹാരിയ്ക്കൊപ്പം ഒരു ബാറില്‍വച്ചു ചുംബിക്കുന്ന ചിത്രങ്ങളാണ് പരക്കുന്നത്.
പത്തൊമ്പതുകാരിയായ ജാന്‍വിയുടെ കുട്ടിക്കാമുകന് മുന്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയുടെ പേരക്കുട്ടിയായ ശിഖര്‍ പഹാരിയാണ്. ലോസ് ആഞ്ചല്‍സില്‍ അഭിനയം പഠിക്കുകയാണ് ജാന്‍വി. ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വിദേശത്ത് രണ്ടുപേരും ചുറ്റിക്കറങ്ങുന്നതിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.
മുംബൈയിലെ ഏതോ പഞ്ചനക്ഷത്ര ബാറില്‍ നിന്നുള്ളതാണ് ഇപ്പോള്‍ പുറത്തായ ചുംബനചിത്രങ്ങള്‍. പരിസരം മറന്ന് ചുംബനം ബാറിലുണ്ടായിരുന്ന ആരോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് ശ്രീദേവിക്ക് ഇഷ്ടമില്ലെന്നാണ് സൂചന.