കോഴിക്കോട്: കേരളത്തിലെ ഗോത്രവർഗ വിഭാഗത്തിൽ നിന്ന് ആദ്യമായി ഐഎസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഇന്നലെ ചുമതലയേറ്റു.
2019 ഐഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ഇന്നലെ വൈകിീട്ട് ജില്ലാ കളക്ടർ സാംബശിവറാവുവിന് മുന്പാകെയാണ് ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച്ച് തിരുവന്തപുരത്ത് ക്വാറന്റൈനിലായിരുന്നു ശ്രീധന്യ.
വയനാട് ജില്ലയിലെ അന്പലക്കൊല്ലി ആദിവാസി കോളനിയിൽ നിന്നാണ് സിവിൽ സർവീസിന്റെ പടവുകൾ തണ്ടി ശ്രീധന്യ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കളക്ടറായി എത്തുന്നത്.
അന്പലക്കൊല്ലി കോളനിയിലെ സുരേഷും കമലയുമാണ് ശ്രീധന്യയുടെ മാതാപിതാകൾ. തരിയോട് നിർമലാ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസവും കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരിദവും പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിന് ചേർന്നത്.
ശ്രീധന്യ ട്രൈബൽ ഡിപ്പാർട്ട്മെന്റിലുൾപ്പെടെ വിവിധയിടങ്ങളിൽ താത്കാലിക ജോലി ചെയ്തിരുന്നു.
2016 ൽ ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്പോൾ അന്ന് വയനാട് കളക്ടറായിരുന്ന സാംബശിവറാവുവിനെ ഒരു പരിപാടിക്ക് ലഭിച്ചിരുന്ന സ്വീകരണവും പ്രാധാന്യവുമായിരുന്നു കളക്ടറാവാനുള്ള മോഹത്തിന് മൊട്ടിട്ടതെന്ന് ശ്രീധന്യ പറഞ്ഞിരുന്നു.
തന്റെ ഔദ്യോഗിക ജീവിതത്തിൽ മറക്കാനാവത്ത് സംഭവമാണ് ശ്രീധന്യയുടെ ഐഎഎസ് എന്ന് ജില്ലാ കളക്ടർ സാംബശിവറാവു പറഞ്ഞു.