പാലോട് : ഇടിഞ്ഞാറില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍.
പെരിങ്ങമ്മല ഇടിഞ്ഞാര്‍ വിട്ടിക്കാവ് അഞ്ചുമനയില്‍ വീട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ശ്രീധന്യയുടെ (17) മരണത്തില്‍ ദുരുഹതയുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തുന്നതിന് വിദഗ്ധ ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് മോഹനന് കാണി മുഖ്യമന്ത്രി, ഡിഡിപി, പട്ടികവര്‍ഗവകുപ്പു മന്ത്രി എന്നിവര്‍ക്ക് പരാതിനല്‍കി.
ഊരിനു പുറത്തുള്ള യുവാവും ആറുപേരുമടങ്ങുന്ന സംഘമാണ് മകളുടെ മരണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ഡിഗ്രിക്ക് പ്രവേശനവും നേടിയതിന്റെ അടുത്തദിവസമാണ് ശ്രീധന്യ ആത്മഹത്യ ചെയ്തത്.