തൃശ്ശൂർ: സിവിൽ സർവീസ് വിജയികളിൽ ഐതിഹാസിക നേട്ടം കരസ്ഥമാക്കിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യ സുരേഷിന് ടോംയാസ് അഡ്വർടൈസിംഗ് അന്പതിനായിരം രൂപ സമ്മാനം നൽകുന്നു.
വൈത്തിരിക്ക് അടുത്ത് പൊഴുതന ഇടിയംവയൽ അന്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയിൽ നിന്നാണ് ശ്രീധന്യ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനെത്തുന്നത്. കൂലിപ്പണിക്കാരായ സുരേഷിന്റെയും കമലയുടെയും മകളാണ്. ഞായറാഴ്ച പൊഴുതനയിലുള്ള വീട്ടിൽ എത്തി ടോംയാസ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടി സമ്മാനം കൈമാറും.