കണ്ണൂർ: സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സിപിഎമ്മുകാർ അക്രമം പാർട്ടി പരിപാടിയായി കൊണ്ടു നടക്കുന്നവരാണെന്നു അദ്ദേഹം പറഞ്ഞു.
ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തിൽ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. 1999-ൽ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയെ കൊണ്ട് നിയമം ഭേദഗതി ചെയ്താണ് ഈ പദവി നിലനിർത്തിയത്. എന്നാൽ ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകി ബിജെപിയെ ചതിച്ചെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.