ഇ​നി രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ൾ ഉ​ണ്ടാ​കി​ല്ല; നാട്ടിലെത്തി യാ​ത്ര ചോ​ദി​ച്ച് ശ്രീ​ധ​ര​ൻ പി​ള്ള മിസോറാമിലേക്ക്

ആ​ല​പ്പു​ഴ: നി​യു​ക്ത മി​സോ​റാം ഗ​വ​ർ​ണ​ർ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​ക്ക് ജ​ന്മ​നാ​ടി​ന്‍റെ സ്വീ​ക​ര​ണം. ഗ​വ​ര്‍​ണ​ര്‍ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ മി​സോ​റാ​മി​ലെ​ക്ക് യാ​ത്ര​തി​രി​ക്കും മു​മ്പാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​രി​ന് സ​മീ​പം വെ​ൺ​മ​ണി​യി​ലെ ത​റ​വാ​ട്ടു വീ​ട്ടി​ലെ​ത്തി​യ ശ്രീ​ധ​ര​ൻ പി​ള്ള അ​മ്മ ഭ​വാ​നി അ​മ്മ​യെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി.

പാ​ര്‍​ട്ടി ന​ൽ​കി​യ പ​ദ​വി അം​ഗീ​കാ​ര​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പോ​കേ​ണ്ടി​വ​രു​മെ​ന്ന സൂ​ച​ന നേ​ര​ത്തെ ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മാ​ന​സി​ക​മാ​യി ത​യ്യാ​റെ​ടു​ത്തി​രു​ന്നു​വെ​ന്നും ഇ​നി രാ​ഷ്ട്രീ​യ പ്ര​സ്താ​വ​ന​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ്ര​തി​ക​രി​ച്ചു.

ന​വം​ബ​ർ അ​ഞ്ചി​നോ, ആ​റി​നോ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts