തിരുവനന്തപുരം: മിസോറാം ഗവർണറായി തന്നെ നിയമിച്ചതിൽ സന്തോഷമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. പാർട്ടി തീരുമാനം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയെടുക്കുന്ന തീരുമാനം എന്തു തന്നെ ആയാലും സന്തോഷത്തോടെ ഉൾക്കൊള്ളുമെന്നും കേരളത്തിന് പുറത്തേക്ക് പോകാമോ എന്ന് പ്രധാന മന്ത്രി നേരത്തെ ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.