കടൽ ദുരന്തം; കുറ്റക്കാർക്കെതിരേയുള്ള നി​യ​മ​പോ​രാ​ട്ട​ത്തി​നു ബി​ജെ​പി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന് ശ്രീ​ധ​ര​ൻ​പി​ളള

ചെ​റാ​യി: സം​സ്ഥാ​ന​ത്തെ ന​ടു​ക്കി​യ ക​ട​ൽ ദു​ര​ന്ത​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​നും ദു​ര​ന്ത​ത്തി​ൽ​പെ​ട്ട് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ലും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ പു​ർ​ണ്ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ​പി​ള്ള പ്ര​സ്താ​വി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ അ​തും സാ​ധ്യ​മാ​ക്കും. ദു​ര​ന്ത​മ​റി​ഞ്ഞ് മു​ന​ന്പ​ത്തെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​ത്രി ഹാ​ർ​ബ​റി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​ർ ത​മി​ഴ​നാ​യാ​ലും മ​ല​യാ​ളി​യാ​യാ​ലും എ​ല്ലാം ന​മ്മു​ടെ സ​ഹാ​ദ​ര​ൻ​മാ​രാ​ണ്.

ഇ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ലും ഇ​വ​ർ​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന​തി​ലും ദേ​ശ​മോ, ജാ​തി​യോ , മ​ത​മോ ഒ​ന്നും ത​ന്നെ ഒ​രാ​ൾ​ക്കും ബാ​ധ​ക​മാ​ക​രു​തെ​ന്ന് യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. രാ​വി​ലെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നേ​താ​ക്ക​ളെ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി. അ​നി​ൽ, കെ.​കെ. വേ​ലാ​യു​ധ​ൻ, കൈ​ലാ​സ​ൻ, തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Related posts