കോഴിക്കോട്: വിവാദ പ്രസംഗം നടത്തിയ ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. മുരളീധരൻ എംഎൽഎ.
ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. അറസ്റ്റ് ചെയ്താൽ താൻ നടത്തിയ ഗൂഡാലോചനയും പുറത്തുവരുമെന്നാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്നും മുരളീധരൻ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി രാഷ്ട്രീയമാണ് ശബരിമലയിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്ത്രിയും ബിജെപി അധ്യക്ഷനും തമ്മിലുള്ള ആശയവിനിമയെത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.