കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നു പോലീസ്. നിയമസാധുത പരിശോധിച്ചശേഷം മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുകയെന്നും അധികൃതർ പറഞ്ഞു.
ശബരിമലയിൽ ദർശനത്തിനു പോയ പന്തളം മുളന്പുഴ ശരത് ഭവനിൽ ശിവദാസനെ പത്തനംതിട്ട ളാഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ കുറിച്ച വിവാദ പോസ്റ്റിനെതിരെയാണു പരാതി ലഭിച്ചത്.
തൃശൂർ സ്വദേശിയും അഭിഭാഷകനുമായ പ്രമോദ് ആണ് വർഗീയത സൃഷ്ടിക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്നാരോപിച്ച് പരാതി നൽകിയത്. പരാതി തപാലിൽ അയക്കുകയായിരുന്നു.